കെജ്‌രിവാള്‍ നക്‌സലൈറ്റ്; പിണറായി അടക്കമുള്ള മുഖ്യമന്ത്രിമാര്‍ എന്തിന് പിന്തുണക്കുന്നു: സുബ്രഹ്മണ്യന്‍ സ്വാമി

By Shyma Mohan.17 Jun, 2018

imran-azhar


    ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തിവരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നക്‌സലൈറ്റ് എന്ന് വിശേഷിപ്പിച്ച് ബിജെപി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, എച്ച്ഡി കുമാരസ്വാമി, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു എന്നിവര്‍ എന്തിനാണ് കെജ്‌രിവാളിനെ പിന്തുണക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റിലൂടെ ചോദിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസഹകരണ സമരത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ കെജ്‌രിവാള്‍ നടത്തിവരുന്ന സമരം ഏഴാം ദിവസം പിന്നിട്ടിരിക്കുകയാണ്. കെജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിമാര്‍ ശ്രമം നടത്തിയെങ്കിലും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കെജ് രിവാളിന്‍െ വസതിയിലെത്തി കുടുംബത്തെ പിന്തുണ അറിയിക്കുകയായിരുന്നു.