'തലയ്ക്കും പിഴച്ചു, പിള്ളാര് വേറെ ലെവലാ'; ചെന്നൈക്കെതിരെ ഡൽഹിക്ക് 44 റൺസിന്റെ തകർപ്പൻ ജയം

By Sooraj Surendran.25 09 2020

imran-azhar

 

 

ദുബായ്: ഐപിഎൽ പതിമൂന്നാം സീസണിൽ വിജയപരമ്പര ആവർത്തിച്ച് ഡൽഹി ക്യാപ്പിറ്റൽസ്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 44 റൺസിനാണ് ഡൽഹി ജയം സ്വന്തമാക്കിയത്. ഡൽഹി ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടാൻ സാധിച്ചുള്ളൂ. 43 പന്തിൽ 9 ബൗണ്ടറിയും 1 സിക്സുമടക്കം 64 റൺസെടുത്ത പൃഥ്വി ഷോയുടെയും, 27 പന്തിൽ 3 ബൗണ്ടറിയും, 1 സിക്സുമടക്കം 35 റൺസെടുത്ത ശിഖർ ധവാന്റെയും മികവിലാണ് ഡൽഹി പൊരുതാവുന്ന സ്‌കോർ നേടിയത്. 22 പന്തില്‍ 26 റണ്‍സെടുത്ത ശ്രേയസ് അയ്യരെ ഉഗ്രനൊരു ഡൈവിങ് ക്യാച്ചിലൂടെ ധോണി പുറത്താക്കിയത് ഡൽഹിക്ക് കനത്ത തിരിച്ചടിയായി.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് തുടക്കം തന്നെ പിഴച്ചു. ഓപ്പണർമാരായ മുരളി വിജയ്‌യെ 10റൺസിലും, ഷെയ്ൻ വാട്സണെ 14 റൺസിലും നഷ്ടമായി. 36 പന്തിൽ 4 ബൗണ്ടറിയടക്കം 43 റൺസെടുത്ത ഫാഫ് ഡുപ്ലെസിസ് മാത്രമാണ് ചെന്നൈ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഡൽഹിയുടെ മികച്ച പ്രകടനമാണ് ചെന്നൈയെ പ്രതിരോധത്തിലാക്കിയത്. ധോണി 15 റൺസുമായി പുറത്തായി വീണ്ടും ആരാധകരെ നിരാശപ്പെടുത്തി. ചെന്നൈയുടെ തുടർച്ചയായ രണ്ടാമത്തെ തോൽവിയാണിത്.

 

OTHER SECTIONS