'ദില്ലി ചലോ കർഷക മാർച്ച്' : ഡൽഹി അതിർത്തിയിൽ തമ്പടിച്ച് കർഷകർ

By online desk.27 11 2020

imran-azharന്യൂഡൽഹി ; കാർഷിക നിയമത്തിനെതിരെയുള്ള കർഷകരുടെ ദില്ലി ചലോ മാർച്ച് മൂന്നാം ദിവസവും തുടരുന്നു. പ്രക്ഷോഭകർ നിരങ്കരി മൈതാനത്തേക്ക് നീങ്ങുകയാണ്. പോലീസ് പറയുന്ന സ്ഥലത്ത് സമരം ചെയ്യാനാവില്ലെന്ന നിലപാടിൽ ആയിരക്കണക്കിന് കർഷകരാണ് അതിർത്തിയിൽ തുടരുന്നത്. ഡൽഹി-ഹരിയാന അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

 

കർഷകർക്ക് പ്രതിഷേധിക്കാൻ ഡൽഹി സർക്കാരിന്റെ അനുമതി ലഭിച്ചതോടെ അതിരാവിലെ തന്നെ ബാരിക്കേഡുകൾ തുറന്നു. ഇതോടെ നഗരത്തിനുള്ളിലേക്ക് കർഷകർ പ്രവേശിക്കുകയും ബുറാരിയിൽ സംഘടിക്കുകയും ചെയ്തു. ഈ 'ദില്ലി ചലോ' പ്രക്ഷോഭത്തിനായി പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ അണിനിരന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും ജലപീരങ്കികളും ഉപയോഗിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

 

27 ന് വൈകുന്നേരത്തോടെ തന്നെ രാജ്യത്തെ കർഷക സംഘങ്ങൾ അതിർത്തിയിൽ തമ്പടിച്ചിരുന്നു. സംഘടിക്കുന്നതിനായി ബുറാരി മൈതാനത്തേക്ക് പോകണോ അതോ സൗകര്യപ്രദമായ പ്രതിഷേധ സ്ഥലം ആവശ്യപ്പെടണോ എന്ന തരത്തിലുള്ള നിർണായക തീരുമാനങ്ങൾ ഇന്നെടുക്കാനാണ് സാധ്യത.

 

 

 

OTHER SECTIONS