ഡല്‍ഹി -ചിക്കാഗോ വിമാനം 6 മണിക്കൂര്‍ വൈകി; എയര്‍ ഇന്ത്യക്ക് 8.8 ദശലക്ഷം യുഎസ് ഡോളര്‍ പിഴ

By Shyma Mohan.17 May, 2018

imran-azhar


    ന്യൂഡല്‍ഹി: ഡല്‍ഹി - ചിക്കാഗോ വിമാനം വൈകിയതുമൂലം 323 യാത്രക്കാര്‍ക്ക് 8.8 ദശലക്ഷം യുഎസ് ഡോളര്‍ എയര്‍ ഇന്ത്യ നല്‍കേണ്ടി വരും. എയര്‍ ഇന്ത്യ ക്രൂവിന്റെ ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷനുള്ള ഇളവുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പറക്കേണ്ടിയിരുന്ന വിമാനം വൈകിയത്.
    മെയ് 9ന് പറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റ് എ1 127ന്റെ യാത്രയാണ് വൈകിയത്. 16 മണിക്കൂര്‍ കൊണ്ട് ചിക്കാഗോയില്‍ എത്തേണ്ടിയിരുന്ന വിമാനം കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് മില്‍വോക്കിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഡ്യൂട്ടി സമയത്തിലെ വ്യതിയാനങ്ങള്‍ മൂലം ലാന്‍ഡിംഗിനുള്ള അവസരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മില്‍വോക്കിയിലേക്ക് പുതിയ ക്രൂവിനെ റോഡ് മാര്‍ഗം എത്തിച്ച് വീണ്ടും ചിക്കാഗോയിലേക്ക് യാത്ര തുടരുകയായിരുന്നു. വിമാനം 6  മണിക്കൂര്‍ വൈകുകയും ഇത്രയധികം സമയം യാത്രക്കാര്‍ക്ക് വിമാനത്തില്‍ തന്നെ ഇരിക്കേണ്ടിയും വന്നു.
    അമേരിക്കന്‍ ചട്ടം അനുസരിച്ച് 4 മണിക്കൂറിലധികം യാത്രക്കാര്‍ ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകളില്‍ തുടരേണ്ടിവന്നാല്‍ ടര്‍മാക് ഡിലേക്ക് പിഴയൊടുക്കേണ്ടിവരും. അങ്ങനെയാണ് 323 യാത്രക്കാരുണ്ടായിരുന്ന എയര്‍ ഇന്ത്യക്ക് ഒരു യാത്രക്കാരന് 27500 യുഎസ് ഡോളര്‍ എന്ന നിരക്കില്‍ 8.8 ദശലക്ഷം യുഎസ് ഡോളര്‍ പിഴയടക്കേണ്ടിവരിക.


OTHER SECTIONS