കൊറോണ ; ഡൽഹി സർക്കാർ സ്കൂളുകളെ താൽക്കാലിക അടുക്കളകളാക്കി മാറ്റി

By online desk .27 03 2020

imran-azhar

 


ഡൽഹി : കൊറോണ മൂലമുണ്ടായ ലോക്ക് ഡൗൺ ബാധിച്ച പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഭക്ഷണമൊരുക്കാൻ സംസ്ഥാനത്തെ സ്‌കൂളുകള്‍ താത്കാലിക അടുക്കളയാക്കി മാറ്റി ഡല്‍ഹി സര്‍ക്കാര്‍. അതോടെ ദിവസം നാല് ലക്ഷം പേര്‍ക്ക് ഭക്ഷണം ലഭിക്കുമെന്ന് ഡല്‍ഹി മുഖ്യന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു.

 

'325 സ്‌കൂളുകളില്‍ ഉച്ചഭക്ഷണവും അത്താഴവും നല്‍കാന്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ സ്‌കൂളുകളിലായി അഞ്ഞൂറോളം പേര്‍ക്ക് അവിടെ തന്നെ ഭക്ഷണവും നല്‍കും. ഇത്തരം സേവനങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നുന്നുണ്ട് ഉറപ്പാക്കുകയും ചെയ്യും.' കെജ്‌രിവാള്‍ പറഞ്ഞു.

 

ഡല്‍ഹിയില്‍ ഇന്ന് മാത്രം 39 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 29 പേര്‍ വിദേശത്തുനിന്നും മറ്റുമായി എത്തിയവരാണ്. ഇന്ന് സ്ഥിരീകരിച്ച 39 കേസുകളടക്കം ഡല്‍ഹിയില്‍ ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 70 കടന്നു.

 

OTHER SECTIONS