ഡൽഹി കലാപം ; ഗൂഢാലോചന കുറ്റപത്രത്തിൽ ആനിരാജുടെയും വൃന്ദകാരാട്ടിന്റേയും പേരുകൾ

By online desk .24 09 2020

imran-azhar

ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കുറ്റപത്രത്തിൽ ആനിരാജുടെയും വൃന്ദകാരാട്ടിന്റേയും പേരുകൾ. ഡൽഹി പോലീസ് സമർപ്പിച്ച 2,695 പേജുള്ള അനുബന്ധ കുറ്റപത്രത്തിലാണ് ഇവരുടെ പേരുകൾ പരാമർശിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മഹിളാ ഏകതാ യാത്ര ഡൽഹി കലാപത്തിന്റെമുൻ ഒരുക്കമായിരുന്നു എന്നും അനിരാജ ഉൾപ്പെടെയുള്ളവർ ഡൽഹി പ്രൊട്ടസ്റ്റ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.


കൂടാതെ യോഗേന്ദ്ര യാദവ്, ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, രാഹുൽ റോയ് എന്നിവരൂടെ പേരുകളും കുറ്റപത്രത്തിലുണ്ട്. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, ഉദിത് രാജ് എന്നിവർ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്. മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാൻ, പൊലീസ് സംരക്ഷണത്തിലുള്ള സാക്ഷി എന്നിവരുടെ മൊഴി പ്രകാരമാണ് പരാമർശം. മറ്റൊരു സാക്ഷി മൊഴിയിൽ പ്രശാന്ത് ഭൂഷൺ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും പരാമർശമുണ്ട്. 

OTHER SECTIONS