നോട്ടു നിരോധനം ധീരമായ നടപടി; പ്രത്യാഘാതം ഈ വര്‍ഷം അവസാനിക്കും

By Subha Lekshmi B R.01 Feb, 2017

imran-azhar

ന്യൂഡല്‍ഹി:നോട്ടുനിരോധനം ധീരമായ നടപടിയെന്ന് ബജറ്റ് അവതരണ പ്രസംഗത്തില്‍ ധനമമന്ത്രി അരുണ്‍ ജയ്റ്റ്ലി. സംശുദ്ധമായ സന്പദ്വ്യവസ്ഥയ്ക്കായാണ് ഈ തീരുമാനമെന്നും ഇതിലൂടെ ധനമന്ത്രി. കളളപ്പണം, അഴിമതി, ഭീകരവാദം എന്നിവ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. ഈ നടപടി ദീര്‍ഘകാലത്തേക്ക് രാജ്യത്തിന് ഗുണകരമാകുമെന്നും ജയ്റ്റ്ലി പറഞ്ഞു.

 

ആഗോള സാന്പത്തികരംഗത്ത് ഇന്ത്യ തിളക്കത്തോടെ നില്‍ക്കുന്നന്നു. ഉല്‍പാദനരംഗത്ത് ഇന്ത്യ ഇപ്പോള്‍ ആറാംസ്ഥാനത്താണുളളത്. നാണ്യപ്പെരുപ്പം നിയന്ത്രിക്കാനായി. ജിഎസ്ടി നടപ്പിലാക്കുന്നത് സാന്പത്തികവളര്‍ച്ചയ്ക്കു ശക്തിപകരും.
വികസനത്തിന്‍െറയും തൊഴില്‍സാധ്യതകളുടെയും നേട്ടം കൊയ്യാന്‍ യുവാക്കള്‍ക്ക് ശക്തി പകരുമെന്നും ധനമന്ത്രി പറഞ്ഞു. ക്രൂഡോയില്‍ വില ഉയരുന്നത് ഇന്ത്യ അടക്കമുള്ളവികസ്വരരാജ്യങ്ങള്‍ക്ക് വെല്ളുവിളി സൃഷ്ടിക്കുമെന്നും ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു

OTHER SECTIONS