കൊച്ചിയില്‍ കനത്ത മൂടല്‍ മഞ്ഞ് : വിമാനങ്ങള്‍ വഴി തിരിച്ചു വിടുന്നു

By sruthy sajeev .14 Dec, 2017

imran-azhar


കൊച്ചി. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു. റണ്‍വേ കാണാന്‍ സാധിക്കാത്ത വിധത്തില്‍ മൂടല്‍മഞ്ഞ്
വ്യാപിച്ചതോടെ 10 വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനായില്‌ള. ഗള്‍ഫില്‍ നിന്നുള്ള അഞ്ചു വിമാനങ്ങളെയും അഞ്ച് ആഭ്യന്തര സര്‍വീസുകളെയുമാണ് മൂടല്‍മഞ്ഞ് ബാധിച്ചത്.
ഇതേത്തുടര്‍ന്ന് ഈ വിമാനങ്ങള്‍ കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.

 

OTHER SECTIONS