സുനിയെ സഹായിച്ച ചാര്‍ലി മാപ്പുസാക്ഷിയാകില്ല; ദിലീപ് സ്വാധീനിച്ചെന്ന് പൊലീസ്

By SUBHALEKSHMI B R.20 Nov, 2017

imran-azhar

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിനു തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ ചാര്‍ലി തോമസ് കേസില്‍ മാപ്പുസാക്ഷിയാകില്ലെന്ന് പൊലീസ്. രഹസ്യമൊഴിയില്‍ കുറ്റം സമ്മതിച്ച ചാര്‍ലി, മാപ്പുസാകഷിയാകാന്‍ കോടതി വിളിപ്പിച്ചിട്ടും എത്തിയില്ള. ചാര്‍ലിയെ ദിലീപ് സ്വാധീനിച്ചെന്നാണു പൊലീസിന്‍റെ നിലപാട്.

 

പള്‍സര്‍ സുനിയും കൂട്ടുപ്രതിയായ വിജീഷും കോയന്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞപ്പോള്‍ എല്ളാ സഹായങ്ങളും നല്‍കിയതു ചാര്‍ലിയായിരുന്നു. കുറ്റം ചെയ്തു മൂന്നാം ദിവസം ഒളിവില്‍ കഴിയവെ കേസിലെ ക്വട്ടേഷന്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ സുനില്‍കുമാര്‍ നടത്തിയെന്നു ചാര്‍ലി മൊഴി നല്‍കിയിരുന്നു. "കേസില്‍ ഒന്നുകൊണ്ടും പേടിക്കേണ്ടതില്ള, ക്വട്ടേഷന്‍ നല്‍കിയ വ്യകതി മലയാള സിനിമയിലെ ഉന്നതനാണ്, നടിയുടെ ദൃശ്യങ്ങള്‍ കൈമാറുന്പോള്‍ ഒന്നര കോടി രൂപ ലഭിക്കും, തമിഴ്നാട്ടില്‍ സുരക്ഷിതരായി ഒളിവില്‍ കഴിയാന്‍ അവസരം നല്‍കിയാല്‍ 10 ലകഷം രൂപ നല്‍കാം സുനില്‍ ഇങ്ങനെ വാഗ്ദാനം ചെയ്തതായി ചാര്‍ലിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു.

 

വാര്‍ത്താ ചാനലുകളിലൂടെയാണു നടിയെ ഉപദ്രവിച്ച കേസിന്‍റെ ഗൌരവം മനസ്സിലാക്കിയത്. സുനിലിനെ ആശങ്ക അറിയിച്ചപ്പോഴാണു സംഭവം നടന്‍ ദിലീപ് നല്‍കിയ ക്വട്ടേഷനാണെന്നു
പറഞ്ഞതെന്നും ചാര്‍ലി മൊഴി നല്‍കിയിട്ടുണ്ട്. യുവനടിയെ പ്രതികള്‍ ഉപദ്രവിക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ സുനിലിന്‍െറ മൊബൈല്‍ ഫോണില്‍ ചാര്‍ലി കണ്ടതായും മൊഴിയിലുണ്ട്. പിറ്റേന്നു ചാര്‍ലിയുടെ അയല്‍വാസിയുടെ ബൈക്കു മോഷ്ടിച്ച സുനിലും വിജീഷും കേരളത്തിലേക്കു കടന്നു. എറണാകുളത്തു കോടതിയില്‍ കീഴടങ്ങാന്‍ എത്തിയതും ഈ ബൈക്കിലാണ്.

loading...