സോപാധിക ജാമ്യം ആവശ്യപ്പെട്ട് ദിലീപ് ഹർജി നൽകി, ശനിയാഴ്ച പരിഗണിക്കും

By sruthy sajeev .14 Sep, 2017

imran-azhar


ആലുവ. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാക്കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. റിമാൻഡിലായി 60 ദ
ിവസം കഴിഞ്ഞ സാഹചര്യത്തിൽ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ.

 

ഗൂഢാലോചനയെന്ന ആരോപണം മാത്രമാണു തനിക്കെതിരെയുള്ളതെന്നും നടിയുടെ നഗ്‌നചി
ത്രമെടുക്കാൻ പറഞ്ഞെന്നു മാത്രമാണു തനിക്കെതിരെയുള്ള കേസെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ഹർജി കോടതി ശനിയാഴ്ച പരിഗണിക്കും. ഹൈക്കോടതി രണ്ടുതവണ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് വിചാരണക്കോടതിയിൽ തന്നെ വീണ്ടും ജാമ്യാപേക്ഷ നൽകാൻ ദിലീപ് തയാറാകുന്നത്.

 

ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നിലെ്‌ളന്നു രാവിലെതന്നെ ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ദിലീപ് അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

 


നാദിർഷായുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണു ദിലീപിന്റെ ജാമ്യാപേക്ഷ സമർപ്പിക്കുന്നതു നീട്ടിവച്ചതെന്നായിരുന്നു രാവിലത്തെ സൂചന. നാദിർഷായുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ കോടതിയുടെ നിലപാടെന്താണോ അതു ദിലീപിന്റെ ഹർജിയെയും സ്വാധീനിച്ചേക്കാമെന്ന വിലയിരുത്തലിലാണ് അഭിഭാഷകർ. അതിനാൽ തിങ്കളാഴ്ച കോടതിയുടെ നിലപാട് അറിഞ്ഞശേഷം മതി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാനെന്നാണു തീരുമാനം.

OTHER SECTIONS