ദിലീപ് ഇന്ന് ജാമ്യഹര്‍ജി നല്‍കില്ല

By sruthy sajeev .14 Sep, 2017

imran-azhar


കൊച്ചി. നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കില്ലെന്ന് സൂചന. ജാമ്യ ഹര്‍ജി തയ്യാറാക്കാന്‍ ഉണ്ടായ
കാലതാമസമാണ് ഹര്‍ജി സമര്‍പ്പിക്കുന്നത് നീട്ടാന്‍ കാരണമായി ചൂണ്ടികാണിക്കുന്നത്. എന്നാല്‍ നാദിര്‍ഷാ സമര്‍പ്പിച്ച ജാമ്യഹര്‍ജി പരിഗണിക്കുന്നത് 18 ലേയ്ക്ക് മാറ്റിയതിനെത്തുടര്‍ന്നാണ് ദിലീപും ഹര്‍ജി സമര്‍പ്പിക്കുന്നത് നീട്ടിയെന്നാണ് വിവരം.

 

കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ പൊലീസ് വേഗത്തിലാക്കുന്നതിനാല്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള ദിലീപിന്റെ അവസാന അവസരമാണിത്. ജാമ്യഹര്‍ജി നകോടതി തള്ളിയാല്‍ പിന്നെ വിചാരണ തടവുകാരനായി ജയിലില്‍ തുടരാന്‍ മാത്രമേ ദിലീപിന് സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ എല്‌ളാസാഹചര്യങ്ങളും പരിഗണിച്ച് വളരെ സൂക്ഷ്മതയോടെയാണ് ജാമ്യ ഹര്‍ജി സമര്‍പ്പിക്കുന്നത്.

 


പ്രധാന സാക്ഷികളുടെയെല്‌ളാം മൊഴിയെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇനി ജാമ്യം തടയേണ്ട കാര്യമില്ലാ എന്നതാവും ദിലീപ് സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷയില്‍ മുഖ്യമായും ഉന്നയിക്കുക.
അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിച്ച താല്‍ക്കാലീക ജാമ്യത്തില്‍ പൊലീസ് നിര്‍ദേശങ്ങളെല്ലാം കൃത്യമായി പാലിച്ചതും ചൂണ്ടിക്കാട്ടും. ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിക്കുന്ന മൂന്നാമത്തെ ജാമ്യാപേക്ഷയാണിത്.

 

OTHER SECTIONS