അനധികൃത സ്വത്തുസമ്പാദനം: മുന്‍ മന്ത്രി കെ ബാബുവിനെതിരെ പുതിയ വിജിലന്‍സ് റിപ്പോര്‍ട്ട്

By Shyma Mohan.18 Feb, 2018

imran-azhar


    തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബാബുവിനെതിരെ പുതിയ റിപ്പോര്‍ട്ടുമായി വിജിലന്‍സ്. ബാബുവിന്റെ സ്വത്തിന്റെ 45 ശതമാനവും വരവില്‍ കവിഞ്ഞതാണെന്ന ആദ്യ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പുതിയ റിപ്പോര്‍ട്ടിലും രേഖപ്പെടുത്തിയിട്ടുണ്ട്. ബാബുവിന്റെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമാണ് വിജിലന്‍സ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് വീണ്ടും മൊഴി രേഖപ്പെടുത്തി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മന്ത്രിയും എം.എല്‍.എയുമായിരുന്ന കാലത്ത് തനിക്ക് ലഭിച്ച ഡി.എ, ടിഎ എന്നിവയും വരുമാനമായി കണക്കാക്കണമെന്ന് ബാബു വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. ബാബു നല്‍കിയ പുതിയ മൊഴിയില്‍ കാര്യമായ വസ്തുതകളില്ലെന്നും ബന്ധുക്കളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പുതിയ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം വിജിലന്‍സ് ഡയറക്ടര്‍ നിര്‍മ്മല്‍ ചന്ദ്ര അസ്താനക്ക് കൈമാറും.


OTHER SECTIONS