സംസ്ഥാനത്ത് പുതിയ ക്വാറികൾ അനുവദിക്കരുത് ; ക്വാറികൾ സർക്കാർ നടത്തണം

By online desk .24 09 2020

imran-azhar

കൊച്ചി: സംസ്ഥാനത്ത് സംസ്ഥാനത്ത് പുതിയ ക്വാറികൾ അനുവദിക്കരുതെന്നും ആവശ്യമെങ്കിൽ വ്യക്തികൾക്ക് ലൈസൻസുകൾ നൽകാതെ സർക്കാർ ഏജൻസികൾ വഴി ക്വാറിയിൽ ഖനനം നടത്താനുള്ള സാധ്യതകൾപരിശോധിക്കണമെന്നും പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയുടെ നിർദേശം. സംസ്ഥാനത്തെ കരിങ്കൽ ക്വാറികൾ സംബന്ധിച്ച പ്രത്യേക റിപ്പോർട്ടിലാണ് ഈ നിർദേശമുള്ളത്. കൂടാതെ ക്വാറികളും ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള അകലം 50 മീറ്ററിൽ നിന്നും 200 മീറ്റർ ആക്കണം .

 

 

കേരള സ്റ്റേറ്റ് മിനറൽ ഡവലപ്മെന്റ് കോർപറേഷൻ, കുടംബശ്രീ എന്നിവയ്ക്കു ഖനന ലൈസൻസ് നൽകണം

പരിസ്ഥിതി ആഘാതവും സാമൂഹിക പ്രശ്നങ്ങളും പരിഹരിക്കാനുള്ള സെക്യൂരിറ്റി തുക പെർമിറ്റ് നൽകുമ്പോൾ തന്നെ ഈടാക്കണം.

ക്വാറി, ക്രഷർ എന്നിവ മൂലം നാശനഷ്ടത്തിന് ഇരയാകുന്നവർക്കു ക്വാറി ഉടമകളിൽ നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കണം.

കരിങ്കല്ലിന്റെ റോയൽറ്റി അടക്കം ഖനന പ്രവർത്തനങ്ങൾക്കു നിലവിലുള്ള എല്ലാ നിരക്കുകളും വർധിപ്പിക്കാം.

പരിസ്ഥിതി ക്ലിയറൻസിന്റെ കാലാവധി അഞ്ചു വർഷത്തിൽ നിന്ന് കുറക്കണം

ബി പി എൽ വിഭാഗത്തിൽപെട്ട പ്രദേശവാസികൾക്ക് വീട് നിർമാണത്തിന് കുറഞ്ഞ ചെലവിൽ കരിങ്കൽ ക്വാറി ഉടമകൾ നൽകണം

ക്വാറിയിലേക്കുള്ള റോഡുകൾ ഉടമകൾ തന്നെ അറ്റകുറ്റ പണി നടത്തണം പൊടിപടലം നിയന്ത്രിക്കാൻ ക്വാറികൾക്ക് ചുറ്റും ഷെൽട്ടർ ബെൽറ്റുകൾ സ്ഥാപിക്കണം

 

 

ക്വാറികൾ ജലസ്രോതസ്സിനെ എങ്ങനെ ബാധിക്കുന്നു എന്നറിയുന്നതിനായി ശാസ്ത്രീയമായ പഠനം വേണം കൂടാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 723 ക്വാറികളിൽ ചട്ടം ലംഘിക്കുന്നവരുടെ ഖനന അനുമതി റദ്ദാക്കണം എന്നിവയാണ് സമിതിയുടെ നിർദേശം .

 

OTHER SECTIONS