കുപ്പിവെള്ളത്തിന് അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ

By Shyma Mohan.09 Mar, 2017

imran-azharന്യൂഡല്‍ഹി: കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. എയര്‍പോര്‍ട്ട്, സിനിമാ തിയേറ്റര്‍, മാള്‍, റെയില്‍വേ സ്‌റ്റേഷന്‍, റസ്റ്റോറന്റ് തുടങ്ങി എല്ലായിടത്തും ഒരേ എം.ആര്‍.പി നിരക്കില്‍ കുടിവെള്ളത്തിന് ഈടാക്കിയാല്‍ മതിയെന്ന് അറിയിച്ച് കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്‍. കുപ്പിവെള്ളത്തിന് അമിത ചാര്‍ജ് ഈടാക്കുന്നവരില്‍ നിന്ന് പിഴ ചുമത്തുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യുമെന്ന മുന്നറിയിപ്പും കേന്ദ്ര മന്ത്രി നല്‍കി. ആരെങ്കിലും അമിത വിലയ്ക്ക് കുപ്പിവെള്ളം നല്‍കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പെടുത്തണമെന്നും അത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും രാം വിലാസ് പാസ്വാന്‍ പറഞ്ഞു. ഇത്തരക്കാരെ സമൂഹത്തില്‍ നിന്നും പുറത്താക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കുപ്പിവെള്ളത്തിന് എയര്‍പോര്‍ട്ടുകളിലും റെയില്‍വേ സ്‌റ്റേഷന്‍, മാള്‍ എന്നിവിടങ്ങളില്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രം കര്‍ശന നിര്‍ദ്ദേശവുമായി രംഗത്തുവന്നിരിക്കുന്നത്.

OTHER SECTIONS