ക്ലിനിക്കില്‍ നിന്നും ചെരിപ്പ് മോഷ്ടിച്ച ബാലനെ കാലില്‍ ചങ്ങലയിട്ട് തൂണില്‍ ബന്ധിച്ചു

By Shyma Mohan.12 Sep, 2018

imran-azhar


    ഗാസിയാബാദ്: ഡല്‍ഹിക്കടുത്തുള്ള ഗാസിയാബാദില്‍ ചെരിപ്പ് മോഷ്ടിച്ചതിന് ബാലനെ കാലില്‍ ചങ്ങലയിട്ട് തൂണില്‍ ബന്ധിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള നഴ്‌സിംഗ് ഹോമിലെ ജീവനക്കാരനാണ് ക്ലിനിക്കില്‍ നിന്നും ചെരിപ്പ് മോഷ്ടിച്ചുകൊണ്ട് ഓടുന്നത് കണ്ടെന്നാരോപിച്ച് കുട്ടിയെ കാലില്‍ ചങ്ങല കൊണ്ട് ബന്ധിച്ച് തൂണില്‍ കെട്ടിയിട്ടത്. സംഭവം പ്രാദേശിക പത്രത്തിന്റെ ഫോട്ടോഗ്രാഫറുടെ ശ്രദ്ധയില്‍പെടുകയും അയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് നടപടി ഭയന്ന ഇയാള്‍ കുട്ടിയെ അഴിച്ചുവിട്ടു. സംഭവത്തില്‍ ആസിഫ് എന്ന ജീവനക്കാരനെ കാവി നഗര്‍ പോലീസ് സ്‌റ്റേഷന്‍ അറസ്റ്റ് ചെയ്തു. ഒരു പാഠം പഠിപ്പിക്കുന്നതിനാണ് കുട്ടിയെ ചങ്ങലക്കിട്ടതെന്നാണ് ഇയാളുടെ വിശദീകരണം. കുട്ടിയെ തിരിച്ചറിയാത്തതിനാല്‍ സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ കുട്ടിയെ തിരിച്ചറിഞ്ഞാല്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആതിഷ് കുമാര്‍ സിംഗ് പറഞ്ഞു. ചിത്രത്തിലുള്ള സ്ഥലത്തിന്റെ സൂചനകള്‍ വെച്ച് കുട്ടിയെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ടെന്നും സിംഗ് പറഞ്ഞു. അതേസമയം തന്റെ ക്ലിനിക്കില്‍ ഇത്തരം സംഭവം നടന്നിട്ടില്ലെന്ന് ഡോക്ടര്‍ പറയുന്നു.


OTHER SECTIONS