ബുധനാഴ്ച വഞ്ചനാദിനം : ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്

By അനിൽ പയ്യമ്പള്ളി.02 03 2021

imran-azhar

 

തിരുവനന്തപുരം : മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും പ്രതിഷേധത്തിലേക്ക്. ശമ്പള പരിഷ്‌കരണമടക്കം ഉന്നയിച്ച വിഷയങ്ങളിൽ സർക്കാർ നൽകിയ ഉറപ്പിൽ നിന്ന് പിന്നാക്കം പോയതാണ് പ്രതിഷേധത്തിന് കാരണം.

നാളെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് വഞ്ചനാദിനം ആചരിക്കുമെന്ന്‌കെജിഎംസിടിഎ അറിയിച്ചു.തുടർന്ന് അനിശ്ചിതകാലത്തേക്ക് എല്ലാ ദിവസവും കരിദിനം ആചരിക്കുകയും, രോഗികൾക്കും പൊതുജനങ്ങൾക്കും വിശദീകരണകുറിപ്പ് നൽകുകയും ചെയ്യും.

വി.ഐ.പി ഡ്യൂട്ടി, പേ വാർഡ് ഡ്യൂട്ടി, നോൺ കൊവിഡ് -നോൺ എമർജൻസി മീറ്റിംഗുകൾ എന്നിവയടക്കമുള്ള അധികജോലികളും ബഹിഷ്‌കരിക്കും.

പത്താം തീയതി സെക്രട്ടേറിയറ്റിനു മുന്നിൽ മെഡിക്കൽ കോളജ് ഡോക്ടർമാർ മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും.

തുടർന്നും തീരുമാനം ആയില്ലെങ്കിൽ മാർച്ച് 17ന് 24 മണിക്കൂർ ഒ.പിയും എലെക്റ്റീവ് ശസ്ത്രക്രിയകളും അധ്യാപനവും ബഹിഷ്‌കരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.

 

OTHER SECTIONS