അശുഭദിനത്തില്‍ അയോധ്യ ഭൂമിപൂജ നടത്തരുത്: ദിഗ്വിജയ് സിങ്

By ONLINE DESK .04 08 2020

imran-azhar

 

 

 

ന്യൂഡല്‍ഹി: സനാതന ധര്‍മം ലംഘിച്ചുകൊണ്ട് അയോധ്യയില്‍ ഭൂമി പൂജ നടത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനമാണ് നിരവധി ബിജെപി നേതാക്കള്‍ക്ക് കോവിഡ് 19 ബാധിക്കാനുളള കാരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. പൂജ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് അശുഭദിനത്തിലാണെന്നും അതിനാല്‍ അന്ന് ഭൂമി പൂജ നടത്തുന്നത് ഉചിതമായിരിക്കില്ലെന്നുമാണ് ദിഗ്‌വിജയ് സിങ്ങിന്റെ വാദം.

 

സനാതന ധര്‍മ്മത്തെ അവഗണിക്കുന്നതിന്റെ ഫലങ്ങളാണ് ബിജെപി നേതാക്കള്‍ക്ക് കൊവിഡ് പിടിപെട്ടതെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു. ഇതിനായി രോഗബാധിതരായ ബിജെപി നേതാക്കളുടെ പട്ടികയും സിങ് നിരത്തി. രാമക്ഷേത്രത്തിലെ അസിസ്റ്റന്റ് പൂജാരി, ഉത്തര്‍പ്രദേശ് മന്ത്രി കമല റാണി, ഉത്തര്‍പ്രദേശ് ബിജെപി മേധാവി, ആഭ്യന്തരമന്ത്രി അമിത് ഷാ, മധ്യപ്രദേശ് ബിജെപി മേധാവി, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ എന്നിവരുടെ പേരുകളാണ് ട്വീറ്റ് ചെയ്തത്.


ആഗസ്റ്റ് അഞ്ച് ഒരു അശുഭദിനമാണെന്ന് സ്വാമി സ്വരൂപാനന്ദ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ സൗകര്യം നോക്കിയിട്ടാണ് ഭൂമി പൂജയ്ക്കായി ഈ ദിവസം നിശ്ചയിച്ചിരിക്കുന്നത്. അതിനര്‍ഥം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുളള ഹിന്ദുമത വിശ്വാസങ്ങള്‍ക്കും മുകളിലാണ് മോദിയെന്നാണ്. ഇതാണോ ഹിന്ദുത്വയെന്ന് സിങ് ചോദിച്ചു.

 

 

 

OTHER SECTIONS