പത്ത് വർഷം നികുതി അടക്കാതെ ട്രംപ് ; 2016 ൽ അടച്ചത് 750 ഡോളർ

By online desk .28 09 2020

imran-azhar


വാഷിങ്ടണ്‍:അമേരിക്കൻ പ്രസിഡന്റ് 2016 ൽ ആദായനികുതി ഇനത്തിൽ അടച്ചത് വെറും 750 ഡോളർ എന്ന് റിപ്പോർട്ട്. രുപതിലധികം വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ ഡേറ്റ ഉദ്ധരിച്ച്‌ ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ പതിനഞ്ചുവർഷത്തിനിടെ പത്തുവർഷം ട്രംപ് ആദായനികുതി അടച്ചിട്ട ഇല്ല. ലാഭത്തേക്കാൾ ഏറെ നഷ്ട്ടവുമുണ്ടായെന്ന് അവകാശപ്പെട്ടാണ് ട്രംപ് എങ്ങനെ ചെയ്തതെന്നും റിപ്പോർട്ടുകൾ വ്യക്തമക്കിന്നു


നിയമ പ്രകാരം, അമേരിക്കയുടെ പ്രസിഡന്റുമാര്‍ തങ്ങളുടെ വ്യക്തിഗത സാമ്ബത്തിക വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. എന്നാല്‍ റിച്ചാഡ് നിക്‌സന്‍ മുതലുള്ളവര്‍ സാമ്ബത്തിക വിവരങ്ങള്‍ വെളിപ്പെടുത്തി പോന്നിരുന്നു. സാമ്ബത്തിക വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച, ട്രംപ് ഈ സമ്ബ്രദായം ലംഘിച്ചിരിക്കുകയാണ്.2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പിന്നീട് അധികാരത്തിലെത്തിയപ്പോഴും ട്രംപിന്റെ ആദായനികുതി വിഷയം ചര്‍ച്ചയായിരുന്നു. നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് രണ്ടാമൂഴം തേടുന്ന സാഹചര്യത്തില്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയായേക്കും.

OTHER SECTIONS