ട്രംപിന്റെ സ്വകാര്യ വിമാനം ; പൈപ്പ് മുതല്‍ സീറ്റ് ബെല്‍റ്റ് വരെ സ്വര്‍ണ്ണം

By online desk .21 Nov, 2016

imran-azhar


വാഷിംങ്ടണ്‍: വിജയം വരിച്ച ബിസിനസ്‌സുകാരനും ശതകോടീശ്വരനുമാണ് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അപ്രതീക്ഷിതമായി ഹിലരിയെ അട്ടിമറിച്ച് വിജയം നേടിയ ട്രംപ് തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ഒരു രൂപ പോലും പിരിക്കുകയോ വിജയിച്ച ശേഷം പ്രസിഡന്റ് ശമ്പളം കൈപ്പറ്റുകയോ ചെയ്യിലെ്‌ളന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. കോടികളുടെ ആസ്തിയുള്ള ട്രംപിന് സ്വകാര്യ വിമാനമുണ്ടെന്നത് ഒരു വാര്‍ത്ത പോലുമല്‌ള.

എന്നാല്‍, ട്രംപിന്റെ സ്വകാര്യ വിമാനത്തിലെ ആഢംബര സൗകര്യങ്ങളാണ് ഇപേ്പാള്‍ വാര്‍ത്തയായിരിക്കുന്നത്. പത്ത് കോടി അമേരിക്കന്‍ ഡോളര്‍ (680) കോടി രൂപ ചെലവ് വരുന്ന ബോയിംഗ് 757200 വിമാനമാണ് ട്രംപിന് സ്വന്തമായുള്ളത്. യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്‌സ് വണ്ണിന്റെ പേര് അനുസമരിപ്പിക്കുന്ന വിധം ട്രംപ് ഫോഴ്‌സ് വണ്‍ എന്നാണ് സ്വകാര്യ വിമാനത്തെ ചിലര്‍ വിളിക്കുന്നത്. എന്നാല്‍, ഡൊണള്‍ഡ് ട്രംപ് തന്റെ സ്വകാര്യ വിമാനത്തെ വിളിക്കുന്നത് ടിബേഡ് എന്നാണ്.


മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് ട്രംപ് തന്റെ സ്വകാര്യ വിമാനം സ്വന്തമാക്കിയത്. 2011ല്‍ വാങ്ങിയ വിമാനം തനിക്ക് ഇഷ്ടപെ്പട്ട രീതിയില്‍ അദ്ദേഹം മാറ്റി
യെടുക്കുകയായിരുന്നു. റോള്‍സ് റോയ്‌സ് എഞ്ചിനാണ് ട്രംപിന്റെ വിമാനത്തിന് കരുത്ത് പകരുന്നത്. സീറ്റ് ബെല്‍റ്റുകളും ഫിനിഷിംഗുമെല്‌ളാം നിര്‍മ്മിച്ചിരിക്കുന്നത് 24 കാരറ്റ് സ്വര്‍ണ്ണത്തില്‍.


പ്രധാന സ്വീകരണ മുറിയില്‍ മികച്ച സോഫകളും 57 ഇഞ്ച് ടെലിവിഷനും ഉണ്ട്. ഹോളിവുഡിലെ സ്‌ക്രീനിംഗ് റൂമുകളെ അനുസ്മരിപ്പിക്കുന്നതാണ് ഇത്. ആയിരം സിനിമകള്‍ സംഭരിക്കാന്‍ കഴിയുന്ന ഡി.വി.ഡി സിസ്റ്റവും എപേ്പാള്‍ വേണമെങ്കിലും പേ്‌ള ചെയ്യാന്‍ സജ്ജമായി 2500 സിഡികളും ഉണ്ട്. ടച്ച് സ്‌ക്രീനില്‍ ട്രംപിന് ഇഷ്ടപെ്പട്ട സിനിമകള്‍ ലഭ്യമാക്കുന്നതിന് ടി ബട്ടണും ലഭ്യമാക്കിയിട്ടുണ്ട്. വിമാനത്തിനുള്ളിലെ ട്രംപിന്റെ സ്വകാര്യ മുറിയില്‍ നിറയെ സ്വണ്ണപ്പട്ട് കൊണ്ടാണ് അലങ്കാരം തീര്‍ത്തിരിക്കുന്നത്. കുളിമുറിയിലെ പൈപ്പുകളും ഷവറുകളും പോലും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിത
മാണ്. 43 പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ് ട്രംപിന്റെ വിമാനം.

അതിഥികള്‍ക്കായി വി.ഐ. പി ഏരിയയും ഉണ്ട്. അടുത്ത വര്‍ഷം ജനുവരി 20ന് ആണ് ട്രംപ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. പ്രസിഡന്റ് ആയിക്കഴിഞ്ഞാലും
തന്റെ യാത്രകള്‍ അധികവും ടി ബേഡിലായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

 

 

OTHER SECTIONS