ഡൂഡില്‍ മുനിയുടെ ഏഴ് ബൂട്ടിഫുൾ ദിവസങ്ങൾ

By Arunima S .10 11 2020

imran-azhar

 

 

മുനിയുടെ ഏഴ് ബൂട്ടിഫൂൾ ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ക്വാറന്റയിൻ ദിവസം കഴിഞ്ഞ് നേരേ കോവിഡ് ടെസ്റ്റിന് പോയി നഴ്സിനെപോലും പേടിപ്പിച്ചിരിക്കുകയാണ് ഡൂഡിൽ മുനി. ഓർമയില്ലെ , കഴിഞ്ഞ ദിവസം സ്നേഹം നിറച്ച പൊതിച്ചോറിന്റെ കഥ പറഞ്ഞ് കാഴ്ചക്കാരെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോയ, ക്വാറന്റയിൻ ദിനങ്ങൾ രണ്ടു ചിത്രങ്ങളിലൂടെ വ്യക്തമാക്കി തന്ന മുനിയെ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഈ കോറൊണക്കാലത്ത് ഡൂഡിൽ മുനി കൈയ്യടക്കിയത് നിരവധി മനസുകളാണ്.

 

                       

 നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ജീവിതത്തിലെ നിമിഷങ്ങളാണ് മുനിയുടെ വരകളിലെറെയും.അതുകൊണ്ടാണ് ലോക്ക്ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ ചിരിമധുരം നിറച്ച ദ പ്രഗ്നനന്റ് ആൻഡ് ഫ്യൂരിയസ് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തതും. കോവിഡ് 19 വൈറസിന്‍റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലായ സമയത്താണ് ജാനകി ക്രോണിക്കിളിന് തൊട്ടുമുൻപുള്ള അവസ്ഥകൾ ദ പ്രഗ്നനന്റ് ആൻഡ് ഫ്യൂരിയസ് എന്ന പേരിൽ വൈറലാകുന്നത്. ബെംഗളൂരുവില്‍ ഇരുന്ന് ആരോഷ് തേവടത്തില്‍ മകളുടെ ജനന ദിവസത്തിലേക്ക് വരകൾക്കൊപ്പം നമ്മെ കൂട്ടി സഞ്ചരിച്ചതിന്റെ ഫലം.

 

 

             

 

ആരോഷ് തേവടത്തിലെന്ന ഡൂഡില്‍ മുനി സമൂഹമാധ്യമത്തിലെ താരമായി മാറിയതങ്ങനെയാണ്. രസകരമായ ജീവിത മൂഹുർത്തങ്ങളുടെ ഇല്ലസ്ട്രഷനുകളാണ് മുനിയുടെ സോഷ്യല്‍ മീഡിയാ ഹാന്‍റിലില്‍ നിറയുന്നത്.ജീവിതത്തിലെ ചില അനുഭവങ്ങളെ രസകരമായി വരയ്ക്കുന്നതു വഴി ആ പ്രശ്നങ്ങളിലൂടെ കൂടുതല്‍ രസകരമായി ആളുകൾക്ക് കടന്ന് പോകാന്‍ കഴിയുമെന്ന ചിന്തയായിരുന്നു ആരോഷിന്റെ വര്‍ക്കിന് വഴികാട്ടിയത്. ചെറിയ കാര്യങ്ങളെ കുറച്ച് തമാശ വിതറി അവതരിപ്പിക്കുമ്പോൾ അക്കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടുതല്‍ റിലേറ്റ് ചെയ്യാനുമാകുമല്ലോ.

 

              

 

 

 

പർസ്യൂട്ട് ഓഫ് ഹാപ്പിനസ് എന്ന സിനിമയെ ആസ്പദമാക്കി ആരോഷ് വരച്ച ചിത്രം പർസ്യൂട്ട് ഓഫ് ഹാപ്പിനസ് എന്ന ബുക്കിന്റെ കർത്താവായ ക്രിസ് ഗാർഡനർ ഷെയർ ചെയ്തിരുന്നു. കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് അവിടനെല്ലൂരാണ് ആരോഷ് തേവടത്തിന്റെ നാട്. ഭാര്യ സിനു രാജേന്ദ്രനും ഇല്ലസ്ട്രേറ്ററാണ്.മകൾ ജാനകിയാണ് പുതിയ വരകളിലെ താരം. 

 

 

               

OTHER SECTIONS