ഹോ​ളി​വു​ഡ് ന​ടി ഡോ​റി​സ് ഡേ (97) ​അ​ന്ത​രി​ച്ചു

By Sooraj Surendran .13 05 2019

imran-azhar

 

 

കാലിഫോർണിയ: ഹോളിവുഡിലെ വനിത ഇതിഹാസമായ നടി ഡോറിസ് ഡേ (97) അന്തരിച്ചു. തിങ്കളാഴ്ച കലിഫോർണിയയിലെ കാർമൽ വാലിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ഡോറിസ്. 1948-ലാണ് ഡോറിസ് അഭിനയ രംഗത്തേക്ക് വരുന്നത്. അമേരിക്കൻ ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ വനിതാ താരങ്ങളിൽ ഒരാളാണ് ഡോറിസ്. മ്യൂസിക്കൽ, റൊമാന്‍റിക് കോമഡി ചിത്രങ്ങളിലൂടെയാണ് ഡോറിസ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഓസ്കർ പുരസ്‌കാരത്തിന് ഡോറിസ് നാമനിർദേശം നേടിയിട്ടുണ്ട്. മികച്ച ഗായിക കൂടിയാണ് ഡോറിസ് ഡേ. 2008-ൽ ഡേയ്ക്ക് ഗ്രാമി ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാർഡ് ലഭിച്ചിട്ടുണ്ട്.

OTHER SECTIONS