യേശുദാസിന് പത്മവിഭൂഷന്‍?

By Subha Lekshmi B R.25 Jan, 2017

imran-azhar

ന്യൂഡല്‍ഹി: ഇത്തവണത്തെ പത്മ പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ.യേശുദാസിനു പത്മവിഭൂഷന്‍ ലഭിച്ചേക്കുമെന്ന് വിവരം. അഞ്ച് പതിറ്റാണ്ട്നീണ്ട സംഗീത ജീവിതത്തിനിടെ 50,000 പാട്ടുകളാണ് ഗാനഗന്ധര്‍വ്വന്‍ ആലപിച്ചത്. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ മലയ, റഷ്യ, അറബിക്, ലാറ്റിന്‍, ഇംഗ്ളീഷ് ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്.1975~ല്‍ പത്മശ്രീയും 2002~ല്‍ പത്മഭൂഷണും നല്‍കി രാജ്യം ഈ ഗായകനെ ആദരിച്ചു. പത്മവിഭൂഷണ്‍ ഇത്തവണ അദ്ദേഹത്തിനെ തേടിയെത്തുമെന്നാണ് സൂചന.

OTHER SECTIONS