ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

By Shyma Mohan.13 Jun, 2018

imran-azhar


    ന്യൂഡല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. പാന്‍ കാര്‍ഡ്, മൊബൈല്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഡ്രൈവിംഗ് ലൈസന്‍സും ബന്ധിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. അപകടം വരുത്തിയ ശേഷം കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാനാണ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആധാറുമായി ബന്ധിപ്പിക്കുന്നത് വഴി വ്യാജ ലൈസന്‍സ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് അദ്ദേഹം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി.OTHER SECTIONS