വരള്‍ച്ച, റേഷന്‍ പ്രതിസന്ധി എന്നിവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും

By BINDU PP.22 Feb, 2017

imran-azhar

 

 

 

തിരുവനന്തപുരം : വരള്‍ച്ച, റേഷന്‍ പ്രതിസന്ധി എന്നിവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്രം റേഷന്‍വിഹിതം വെട്ടിക്കുറച്ചത് സംബന്ധിച്ച വിഷയങ്ങളായിരിക്കും ചര്‍ച്ചയാകുക. ദില്ലിയിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയും. രൂക്ഷമായ വരള്‍ച്ച നേരിടുന്നതിനായി കൂടുതല്‍ കേന്ദ്രസഹായം നേടിയെടുക്കുന്നതും യോഗത്തിന്റെ അജണ്ടയാണ്.

 

രാവിലെ 11ന് നടക്കുന്ന ചര്‍ച്ചയില്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും സംസ്ഥാന നേതാക്കളും മന്ത്രിമാരും പങ്കെടുക്കും. നാളെ നിയമസഭ ചേരാനിരിക്കെയാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.

 

റേഷന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടു്‌നനില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇടതുമുന്നണി തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്.

 

OTHER SECTIONS