ദുബായ് പോലീസിനായി പറക്കും മോട്ടോര്‍ സൈക്കിള്‍

By Shyma Mohan.18 Oct, 2017

imran-azhar


    ദുബായ്: ലംബോര്‍ഗിനികളും ഫെരാരികളും ദുബായ് പോലീസിന്റെ വാഹന വ്യൂഹത്തില്‍ ഇടം നേടിയതിന് പിന്നാലെ പറക്കും മോട്ടോര്‍ സൈക്കിളെത്തുന്നു. അടിയന്തിര ഘട്ടങ്ങളില്‍ പെട്ടെന്ന് പ്രതികരിക്കുന്നതിന് വേണ്ടിയിട്ടാണ് ഹോവര്‍സര്‍ഫ് സ്‌കോര്‍പിയോണ്‍ പറക്കുന്ന മോട്ടോര്‍ സൈക്കിള്‍ ഉപയോഗപ്പെടുത്തുക. ഒറ്റനോട്ടത്തില്‍ ഡ്രോണ്‍ എന്ന് തോന്നിപ്പിക്കുമെങ്കിലും അതില്‍ ഒരാള്‍ക്ക് കയറിയിരുന്ന് ഓടിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഹോവര്‍സര്‍ഫ് സ്‌കോര്‍പിയോണ്‍ സജ്ജീകരിച്ചിരിക്കുന്നത്. 300 കിലോയോളം ഭാരവുമായി 70 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ കഴിയുന്നതാണ് ഹോവര്‍സര്‍ഫ് സ്‌കോര്‍പിയോണ്‍. ദുബായ് പോലീസിനായി ഹോവര്‍സര്‍ഫ് നിര്‍മ്മിക്കുന്നതിനായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി കമ്പനി സി.ഇ.ഒ അലക്‌സാണ്ടര്‍ അറ്റമനൗ പറഞ്ഞു.


OTHER SECTIONS