വിമത സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ വെടിയുതിര്‍ക്കാന്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ ആഹ്വാനം

By Shyma Mohan.14 Feb, 2018

imran-azhar


    മാനില: വിമത സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ വെടിയുതിര്‍ക്കാന്‍ സൈന്യത്തിന് ആഹ്വാനം നല്‍കി ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടര്‍ട്ടെ. ജനനേന്ദ്രിയം ഇല്ലെങ്കില്‍ സ്ത്രീകള്‍ ഉപയോഗശൂന്യരാണെന്നും അതിനാല്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന വിമത സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ വെടിയുതിര്‍ക്കാനാണ് ഡ്യുട്ടെര്‍ട്ട സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും ഇടനിലക്കാരെയും വെടിവെച്ചുകൊലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ഡ്യുട്ടെര്‍ട്ടെ അധികാരത്തിലേറിയ ശേഷം നിരവധി ഫിലിപ്പിനോകളെ വെടിവെച്ചുകൊന്നിരുന്നു. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുക എന്നുള്ളത് ഫിലിപ്പൈന്‍സ് പ്രസിഡന്റ് പതിവാണ്. ഫെബ്രുവരി 7ന് മുന്‍ കമ്മ്യൂണിസ്റ്റ് റിബലുകളുടെ സംഘത്തെ അഭിസംബോധന ചെയ്യവേയാണ് ഡ്യൂട്ടെര്‍ട്ടെ എതിര്‍ക്കുന്ന സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ വെടിയുതിര്‍ക്കാനുള്ള ആഹ്വാനം സൈന്യത്തിന് നല്‍കിയിരിക്കുന്നത്.

OTHER SECTIONS