അര്‍പ്പിതയുടെ ജീവന് ഭീഷണി; ഭക്ഷണവും വെള്ളവും പരിശോധിക്കണമെന്ന് ഇഡി

By Shyma Mohan.06 08 2022

imran-azhar

 

കൊല്‍ക്കത്ത: സ്‌കൂള്‍ നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്ത് അര്‍പ്പിത മുഖര്‍ജിയുടെ ജീവന് ഭീഷണിയെന്ന് ഇഡി കോടതിയില്‍.

 

നടിയുടെ ജീവന് ഭീഷണിയുള്ളതായ സാഹചര്യത്തില്‍ കോടതി ഉത്തരവിട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജയിലില്‍ നല്‍കുന്ന ഭക്ഷണവും വെള്ളവും പരിശോധിക്കണമെന്ന് അര്‍പ്പിതയുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇഡിയുടെ അഭിഭാഷകനും നടിയുടെ അഭിഭാഷകന്റെ വാദത്തോട് യോജിച്ച് നാലില്‍ കൂടുതല്‍ തടവുകാരോടൊപ്പം അര്‍പ്പിതയെ പാര്‍പ്പിക്കരുതെന്ന് കോടതിയെ ബോധിപ്പിച്ചു.

 

സ്‌കൂള്‍ നിയമനക്കേസില്‍ അറസ്റ്റിലായ നടി അര്‍പ്പിത മുഖര്‍ജി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അര്‍പ്പിതയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപ പിടിച്ചെടുത്തതോടെയാണ് നടിയെ ഇഡി അറസ്റ്റ് ചെയ്തത്.

OTHER SECTIONS