പരിസ്ഥിതി ആഘാത പഠനം കരട് വിജ്ഞാപനം ; അഭിപ്രായങ്ങളുംനിർദേശങ്ങളും പരിശോധിക്കാൻവിദഗ്ദ്ധസമിതിക്ക് രൂപം നൽകി

By online desk .18 09 2020

imran-azhar

 

ഡൽഹി : പരിസ്ഥിതി ആഘാത പഠനം കരട് വിജ്ഞാപത്തിനുമേൽ ലഭിച്ച അഭിപ്രായങ്ങളുംനിർദേശങ്ങളും പരിശോധിക്കാൻവിദഗ്ദ്ധസമിതിക്കരൂപം നൽകിയതായി കേന്ദ്രവനംപരിസ്ഥിതിമന്ത്രാലയം . ഡോ. എസ് ആര്‍ വത്തേയുടെ നേതൃത്വത്തിലുള്ള സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.കേരളസർക്കാർ അടക്കം മുന്നോട്ടുവെച്ചിരിക്കുന്ന നിർദേശങ്ങളും വിദഗ്ദ്ധ സമിതി പരിശോധിക്കും. സമിതി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം ഇറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും കേന്ദ്രവനംപരിസ്ഥിതിമന്ത്രാലയം വ്യക്തമാക്കി.

 

പരിസ്ഥിതി ആഘാത പഠനം2020 കരട് വിജ്ഞാപനത്തിൽ കടുത്ത പ്രതിഷേധമാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്. ആവർത്തിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങൾ കാണാതെയുള്ള കേന്ദ്രത്തിന്റെ നടപടി വലിയ അപകടത്തിനുകാരണമാവും എന്നതാണ് പ്രതിഷേധക്കാർ നൽകുന്ന മുന്നറിയിപ്പ്

.

OTHER SECTIONS