വോട്ടിംഗ് മെഷീനില്‍ കൃത്രിമം: മായാവതി കോടതിയിലേക്ക്

By Shyma Mohan.20 Mar, 2017

imran-azhar


    ലക്‌നൗ: വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമമാണ് ബി.ജെ.പിയുടെ വിജയത്തിന് വഴിവെച്ചതെന്ന ആരോപണത്തില്‍ ബി.എസ്.പി നേതാവും മുന്‍ യു.പി മുഖ്യമന്ത്രിയുമായ മായാവതി കോടതിയിലേക്ക്. അടുത്ത രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ കോടതിയെ  സമീപിക്കുമെന്ന് മായാവതി മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലീം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി ഭൂരിപക്ഷം നേടിയതിലൂടെ വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമമാണ് വെളിവാകുന്നതെന്ന് മായാവതി ആരോപിച്ചിരുന്നു. മറ്റ് പാര്‍ട്ടികള്‍ക്കുവേണ്ടി രേഖപ്പെടുത്തിയ വോട്ടുകളൊന്നും കാണുന്നില്ലെന്നും മറ്റ് പാര്‍ട്ടികള്‍ക്ക് രേഖപ്പെടുത്തിയ വോട്ടുകളും ബി.ജെ.പിക്ക് വന്നുചേരുന്ന വിധമായിരുന്നെന്നും മായാവതി ആരോപണം ഉയര്‍ത്തിയിരുന്നു. പേപ്പര്‍ ബാലറ്റിലൂടെ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും മായാവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മായാവതിയെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരുന്നു. വോട്ടിംഗ് മെഷനീല്‍ കൃത്രിമം തടയുന്നതിനായി സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നും വ്യക്തമായ തെളിവോടെ പരാതി സമര്‍പ്പിച്ചാല്‍ പരിശോധിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. 403 അംഗ നിയമസഭയില്‍ 325 സീറ്റുകള്‍ ബി.ജെ.പി നേടിയപ്പോള്‍ കേവലം 19 സീറ്റുകള്‍ മാത്രമാണ് ബി.എസ്.പിക്ക് നേടാനായത്.

OTHER SECTIONS