ജാവ ദ്വീപില്‍ ഭൂചലനം; രണ്ടു മരണം

By SUBHALEKSHMI B R.16 Dec, 2017

imran-azhar

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് ജാവ ദ്വീപിനെ വിറപ്പിച്ച ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രതയുളള ഭൂചലനമാണ് അനുഭവപ്പെട്ടത്.

 

ഭൂചലനം 30 സെക്കന്‍ഡ് നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങി ഓടി. ടാസിക്മലായ, പന്‍ഗാംദരന്‍, സിയാമിസ് പ്രദേശങ്ങളിലാണ് ഭൂചലനം കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 40 വീടുകള്‍ പൂര്‍ണ്ണമായും 65 കെട്ടിടങ്ങള്‍ ഭാഗികമായും തകര്‍ന്നു.

 

സുനാമി ഭയന്ന് തീരപ്രദേശങ്ങളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോയിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തി. ഭൂചലനത്തെ തുടര്‍ന്ന് സുനാമി ഭീഷണി ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു

OTHER SECTIONS