വിദ്യാഭ്യാസമന്ത്രി ജിഷ്ണുവിന്‍റെ വീട് സന്ദര്‍ശിച്ചു

By Subha Lekshmi B R.12 Jan, 2017

imran-azhar

കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പാന്പാടി മരിച്ച നെഹ്റു എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചു.ജിഷ്ണുവിന്‍റെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. മകന്‍റെ മരണത്തിന് ഉത്തരവാദികള്‍ കോളജ് മാനേജ്മെന്‍റാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഗൌരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നതെന്നും ശക്തമായ നടപടികളുമായി മൂന്നോട്ട് പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി ടി.പി. രാമകൃഷ്ണനും ഇന്ന് ജിഷ്ണുവിന്‍െറ വീട് സന്ദര്‍ശിച്ചേക്കുമെന്ന് വിവരമുണ്ട്.

loading...