ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആഗസ്റ്റ് അഞ്ച് വരെ സമയം

By sruthy sajeev .31 Jul, 2017

imran-azhar


ന്യൂഡല്‍ഹി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് അഞ്ചു വരെ നീട്ടി. റിട്ടേണ്‍
സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കാരിക്കെയാണ് നടപടി. തീയതി നീട്ടിലെ്‌ളന്നായിരുന്നു ആദായ നികുതി വകുപ്പ് അധികൃതര്‍ ആദ്യം അറിയിച്ചിരുന്നത്. രണ്ടുകോടിയിലധികം പേര്‍ ഇതുവരെ റിട്ടേണ്‍ ഫയല്‍ ചെയ്‌തെന്നാണ് വിവരം.

 

http://incometaxindiaefiling.gov.in എന്ന വെബ് സൈറ്റിലാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. അതേസമയം, റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്നതിനാലുള്ള തിരക്കുമൂലം ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടസ്‌സപെ്പട്ടിരിക്കുകയാണ്. വളരെ സമയം കാത്തിരുന്നതിനുശേഷമാണ് നിലവില്‍ സൈറ്റ് ലോഡ് ആകുന്നത്.

 


റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ നമ്പരും പാന്‍ നമ്പരുമായി ലിങ്ക് ചെയ്യണം. നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ ഒന്‍പതിനും ഡിസംബര്‍ 30നും മധ്യേ നടത്തിയ നിക്ഷേപത്തെക്കുറിച്ചു വിവരം നല്‍കാന്‍ പ്രത്യേകം ആവശ്യപെ്പട്ടിട്ടുണ്ട്.

 

OTHER SECTIONS