കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഗുജറാത്തില്‍ പ്രചാരണവുമായി ശശി തരൂര്‍

By parvathyanoop.02 10 2022

imran-azhar

 

 

വഡോദര: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ പ്രചരണത്തിന്റെ ഭാഗമായി ഗുജറാത്തിലെ വാര്‍ധയില്‍ സേവഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ ഗുജറാത്തിലെത്തിയ തരൂര്‍ വിജയപ്രതീക്ഷയല്‍ ട്വീറ്റ് ചെയ്തു.ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും .പിന്നെ നിങ്ങളെ പരിഹസിക്കും.പിന്നീട് നിങ്ങളുമായി യുദ്ധം ചെയ്യും .ഒടുവില്‍ വിജയം നിങ്ങളുടേതാകുമെന്ന മഹാത്മാഗാന്ധിയുടെ വാചകമാണ് തരൂര്‍ ട്വീറ്റ് .ചെയ്തത്.

 

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും ഏറ്റുമുട്ടും.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍, കെ എന്‍ ത്രിപാഠി എന്നിവരാണ് പത്രിക സമര്‍പ്പിചിരുന്നത്. ഖാര്‍ഗെ പതിനാല് സെറ്റ് പത്രികയും ,തരൂര്‍ അഞ്ച് സെറ്റും, ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചിരുന്നത്.

 

സൂക്ഷ്മ പരിശോധനയില്‍ ത്രിപാഠിയുടെ പത്രിക തള്ളി. ഒപ്പിലെ പൊരുത്തക്കേടിനെ തുടര്‍ന്നാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. ഖാര്‍ഗെയും തരൂരും മാത്രമേ മത്സര രംഗത്തുള്ളുവെന്നും നാല് പത്രികകള്‍ തള്ളിപ്പോയി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കുമെന്നതില്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണ് ഉള്ളത്.

 

ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്നും ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. അതേസമയം പിന്തുണ ഖാര്‍ഗെക്കാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹൈക്കമാന്‍ഡിന് സ്ഥാനാര്‍ത്ഥി ഇല്ലെന്ന് നേതൃത്വം വിശദീകരിച്ചതോടെ കൂടുതല്‍ പിന്തുണ കിട്ടുമെന്നാണ് തരൂരിന്റെ പ്രതീക്ഷ.

 

അധ്യക്ഷ പോര് മുറുകുമ്പോള്‍ കേരള നേതാക്കള്‍ക്ക് തരൂരിനോടുള്ള എതിര്‍പ്പ് കുറയുകയാണ്. എതിരാളി ഖാര്‍ഗെയായതും ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്ന് ദേശീയ നേതൃത്വം വിശദീകരിച്ചതുമാണ് കാരണം. യുവനിരയാണ് തരൂരിനെ പിന്തുണച്ച് കൂടുതല്‍ രംഗത്തുള്ളത്. ജോഡോ യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് തരൂരിന് മനസാക്ഷി വോട്ട് ആഹ്വാനം ചെയ്ത് പിന്നെ തിരുത്തിയ സുധാകരന്‍ ഇപ്പോഴും സംസ്ഥാനത്തെ ചില മുതിര്‍ന്ന നേതാക്കളെ പോലെ ഖാര്‍ഗെയ പിന്തുണക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

 

ഒക്ടോബര്‍ 17നാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കൊപ്പം ജാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെഎന്‍ ത്രിപാഠിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുവെന്ന് കെ എന്‍ ത്രിപാഠി വ്യക്തമാക്കുകയും ചെയ്തിരുന്നു.

 

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ശശി തരൂരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നേരത്തെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.ഈ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 8 ആണ

 

 

OTHER SECTIONS