വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ചു: യാത്രക്കാരി മരിച്ചു

By Anju.18 Apr, 2018

imran-azhar

 

ഫിലഡല്‍ഫിയ: ന്യൂയോര്‍ക്ക് ലഗ്വാഡിയ വിമാനത്താവളത്തില്‍നിന്നും ഡാലസിലേക്ക് പോയ വിമാനത്തിന്റെ ഇടതുവശത്തെ എഞ്ചിന്‍ പൊട്ടിത്തെറിച്ചു തുടര്‍ന്ന് ഫിലഡല്‍ഫിയ വിമാനത്താവളത്തില്‍ അടിയന്തിരമായി ലാന്റിംഗ് നടത്തി. ചൊവ്വാഴ്ചയായിരുന്നു സംഭവം.

 

144 യാത്രക്കാരെയും അഞ്ച് ജീവനക്കാരെയും വിമാനത്തിലുണ്ടായിരുന്നു. 32000 അടി ഉയരത്തില്‍ വെച്ചാണ് എഞ്ചിന്‍ തകരാര്‍ മൂലം നിലത്തിറക്കേണ്ടി വന്നത്. എഞ്ചിന്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് സൈഡ് സിറ്റില്‍ ഇരുന്ന യാത്രക്കാരി മരിച്ചു. വെല്‍സഫര്‍ഗൊ ബാങ്ക് എക്‌സിക്യൂട്ടീവ് ജനിഫര്‍ റിയോര്‍ഡര്‍(43) ആണ് മരിച്ചത്. ഇന്ധനച്ചോര്‍ച്ചയാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.

 

OTHER SECTIONS