രാജ്പുടുകള്‍ എലികള്‍ക്ക് തുല്യമെന്ന് പറഞ്ഞ മന്ത്രിയുടെ മൂക്കും ചെവിയും അരിയുമെന്ന് കര്‍ണ്ണി സേന

By Shyma Mohan.13 Jun, 2018

imran-azhar


    ജയ്പൂര്‍: രാജ്പുടുകളെ എലികളോട് താരതമ്യം ചെയ്‌തെന്നാരോപിച്ച് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരിയുടെ മൂക്കും ചെവികളും അരിയുമെന്ന ഭീഷണിയുമായി ശ്രീ രാജ്പുട് കര്‍ണ്ണിസേന. വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണം തുടങ്ങിയ സര്‍വ്വ രാജ്പുട് സമാജ് സംഘര്‍ഷ് സമിതിയുടെ നീക്കവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവേയാണ് വിദ്യാഭ്യാസ മന്ത്രി രാജ്പുടുകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചതായി പറയുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് മാളത്തുനിന്നും ഇറങ്ങുന്ന എലികളെ പോലെ ചിലരുണ്ടെന്ന് കിരണ്‍ മഹേശ്വരി പ്രതികരിച്ചതാണ് രാജ്പുടുകളെ പ്രകോപിപ്പിച്ചത്. മന്ത്രി ഉടനെ മാപ്പ് പറയണമെന്ന് രാജ്പുട് സംഘടന ആവശ്യപ്പെട്ടെങ്കിലും താന്‍ സമുദായത്തെക്കുറിച്ചല്ല പറഞ്ഞതെന്ന് കിരണ്‍ മഹേശ്വരി പറഞ്ഞു. മാപ്പ് പറയാത്ത പക്ഷം കടുത്ത നടപടിക്ക് വിധേയയാകാന്‍ മന്ത്രിക്ക് ഇന്ന് കര്‍ണ്ണി സേന മുന്നറിയിപ്പ് നല്‍കുകയായിരുന്നു.


OTHER SECTIONS