നടി ആക്രമിക്കപ്പെട്ട കേസന്വേഷിച്ച എസ്.പിക്ക് സ്ഥലംമാറ്റം

By Shyma Mohan.13 Oct, 2017

imran-azhar


    കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ചുമതല നിര്‍വ്വഹിച്ചിരുന്ന എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിക്ക് സ്ഥലംമാറ്റം. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി കെ.എസ് സുദര്‍ശനെയാണ് സോളാര്‍ കേസിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് മാറ്റിയിരിക്കുന്നത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലയളവില്‍ സോളാര്‍ കേസന്വേഷിച്ചിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് എസ്.പി സുദര്‍ശനെയും സ്ഥലംമാറ്റിയിരിക്കുന്നത്. ഉത്തരവ് ലഭിച്ചതായും ഉടന്‍ തന്നെ ചുമതലയേറ്റെടുക്കുമെന്നും സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

OTHER SECTIONS