ഹര്‍ ഘര്‍ തിരംഗ റാലിക്കിടെ ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രിക്ക് പശുക്കളുടെ ആക്രമണം

By Shyma Mohan.13 08 2022

imran-azhar

 


അഹമ്മദാബാദ്: ഹര്‍ ഘര്‍ തിരംഗ റാലിക്കിടെ ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് പശുക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു. മെഹ്‌സാന ജില്ലയിലെ കാഡി മേഖലയില്‍ വെച്ചാണ് അലഞ്ഞുതിരിയുന്ന പശുക്കളുടെ ആക്രമണമേറ്റത്.

 

ആക്രമണത്തില്‍ നിതിന്‍ പട്ടേലിന്റെ കാലിന് പരിക്കേറ്റു. സംഭവസ്ഥലത്തുവെച്ചുതന്നെ അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷ നല്‍കി. പിന്നീട് പട്ടേലിനെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 

OTHER SECTIONS