എഫ്ഇയുഒകെയില്‍ എല്ലാം ഒകെ; ദിലീപ് പ്രസിഡന്‍റ് ആന്‍റണി പെരുന്പാവൂര്‍ വൈസ് പ്രസിഡന്‍റ്

By Subha Lekshmi B R.24 Jan, 2017

imran-azhar

കൊച്ചി: നടന്‍ ദീലീപിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും ഉള്‍പ്പെടുന്ന പുതിയ സംഘടന നിലവില്‍ വന്നു."ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള' (എഫ്ഇയുഒകെ ) എന്നാണ് സംഘടനയുടെ പേര്. ദിലീപാണ് സംഘടനയുടെ പ്രസിഡന്‍റ്. ആന്‍റണി പെരുന്പാവൂര്‍ വൈസ് പ്രസിഡന്‍റും ബോബി ജനറല്‍ സെക്രട്ടറിയുമായിരിക്കും. നൂറിലേറെ തിയറ്റര്‍ ഉടമകളുടെ പിന്തുണ അവകാശപ്പെട്ടുകൊണ്ടാണ് സംഘടനയുടെ രൂപീകരണം.

സിനിമയ്ക്കു വേണ്ടിയുള്ള നല്ള കൂട്ടായ്മയാകും പുതിയ സംഘടനയെന്നും തിയറ്ററുകള്‍ അടച്ചിടുന്ന സ്ഥിതി ഇനി കേരളത്തിലുണ്ടാവില്ളെന്നും ദിലീപ് ആവര്‍ത്തിച്ചു. സിനിമ മേഖല സ്തംഭിക്കാന്‍ പാടില്ള. അതു ചലിച്ചുകൊണ്ടിരിക്കണം. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ അംഗീകാരവും ആശീര്‍വാദവും പുതിയ
സംഘടനയ്ക്കുണ്ടെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദിലീപ് അറിയിച്ചു. തിയറ്റര്‍ വിഹിതത്തിന്‍െറ 50 ശതമാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നടത്തിയ ഒരു മാസത്തോളം നീണ്ടുനിന്ന സിനിമാ സമരമാണ് പുതിയ സംഘടനയുടെ രൂപീകരണത്തിന് വഴിതെളിച്ചത്.