ഫേസ്ബുക്ക് അധികൃതര്‍ നിയമസഭാ സമിതിക്ക് മുന്നില്‍ ഹാജരായില്ല

By online desk .16 09 2020

imran-azhar

 

 

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയുടെ പീസ് ആന്‍ഡ് ഹാര്‍മണി സമിതിക്ക് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം ഫേസ്ബുക്ക് അധികൃതര്‍ നിരസിച്ചു. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ്് സമിതിക്ക് മുമ്പാകെ ഈ മാസം ആദ്യം ഹാജരായെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് അധികൃതര്‍ ഹാജരാകാതിരുന്നത്.


ഫേസ്ബുക്ക് പോലുളളവയുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അധികാരപരിധിയില്‍ വരുന്നതാണെന്നും ഡല്‍ഹിയിലെ ക്രമസമാധാനം കേന്ദ്രത്തിന്റെ പരിധിയിലുളളതാണെന്നും സമിതിക്കയച്ച കത്തില്‍ അവര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 15-ന് മുമ്പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹി നിയമസഭാ പാനല്‍ ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അജിത് മോഹന് നോട്ടീസ് അയച്ചത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ടുളള വിദ്വേഷ പ്രചാരണത്തിനെതിരെ നടപടിയെടുക്കാത്ത ഫേസ്ബുക്കിന്റെ നിഷ്‌ക്രിയത്വത്തിനെതിരെയാണ് സമിതി നോട്ടീസ് അയച്ചത്.

 

 

OTHER SECTIONS