10 വയസുള്ള ഹിന്ദു പെണ്‍കുട്ടിയെ മുസ്ലീം യുവാവ് പീഡിപ്പിക്കുന്ന വീഡിയോ: രുദ്രപ്രയാഗില്‍ നിരോധനജ്ഞ

By Shyma Mohan.07 Apr, 2018

imran-azhar


    ഡെറാഡൂണ്‍: ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുള്ള അഗസ്തമുനി നഗരത്തില്‍ നിരോധനാജ്ഞ. ക്രമസമാധാന പാലനത്തിനായി വന്‍തോതില്‍ പോലീസിനെ അഗസ്തമുനി, ഗുലാബ്‌റായി നഗരങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. പോലീസ് വൈകിട്ട് ഫ്‌ളാഗ് മാര്‍ച്ച് നടത്തുകയുമുണ്ടായി. 10 വയസുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ ഇസ്ലാം മതവിശ്വാസി പീഡിപ്പിച്ചതായി ഫേസ്ബുക്ക് പോസ്റ്റ് വന്നതിനെ തുടര്‍ന്നാണ് അക്രമ സംഭവങ്ങളുണ്ടായത്. മുസ്ലീങ്ങളുടെ 15ഓളം കടകള്‍ കത്തിക്കുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനിലേക്ക് ആളുകള്‍ മാര്‍ച്ച് നടത്തുകയുമുണ്ടായി. സംഭവം വ്യാജ വാര്‍ത്തയായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കിയിരുന്ന പെണ്‍കുട്ടിയുടെയും യുവാവിന്റെയും ചിത്രങ്ങള്‍ അവ്യക്തമാണെന്നും രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. വ്യാജ ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്ത ആളിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


OTHER SECTIONS