നിരീക്ഷണത്തിൽ കഴിയുന്നവർക്കെതിരെ വ്യാജവാർത്ത; നടപടിയെടുക്കാൻ നിർദ്ദേശം

By Akhila Vipin .28 05 2020

imran-azhar

 

തിരുവനന്തപുരം: വിദേശത്തു നിന്ന് തിരിച്ചെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ. യഥാർഥത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർ വീടിനു പുറത്തിറങ്ങിയതായി മോർഫ് ചെയ്ത ചിത്രങ്ങൾ സഹിതം പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിർദേശം.

 

അതേസമയം, സംസ്ഥാനത്ത് മദ്യ വിതരണം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ  മദ്യവിൽപ്പനശാലകൾക്കു മുന്നിൽ വ്യാഴാഴ്ച മുതൽ ആവശ്യത്തിന് പോലീസിനെ നിയോഗിക്കാനും ജില്ലാ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇ- ടോക്കൺ ഇല്ലാത്ത ആർക്കും മദ്യവിൽപ്പനശാലകൾക്കു സമീപം പ്രവേശനം അനുവദിക്കില്ല.

 

 

OTHER SECTIONS