ഫാഷൻ ഡിസൈനറും ആക്ടിവിസ്റ്റുമായ വെൻഡൽ റോഡ്രിക്സ് അന്തരിച്ചു

By online desk .13 02 2020

imran-azhar

 


ഗോവ: പ്രശസ്ത ഫാഷൻ ഡിസൈനറും പത്മ ശ്രീ ജേതാവും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ വെൻഡൽ റോഡ്രിക്സ് അന്തരിച്ചു. ബുധനാഴ്ച ഗോവയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

ശവസംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കോൾവാലെയിൽനടക്കും മരണസമയത്ത് അദ്ദേഹത്തി ന്റെ ഭാര്യ ജെറോം (മാരെൽ) അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു വിവിധ മേഘലകളിലുള്ളവർ അദ്ദേഹത്തിന്  അനുശോചനം രേഖപ്പെടുത്തി.കുറച്ചുകാലമായി അസുഖ ബാധിതനായിരുന്നു ഇദ്ദേഹം.

 

 1960 മെയ് 28 ന് ജനിച്ച റോഡ്രിക്സ് ഫാഷൻ റൺവേയിൽ മിനിമലിസത്തിന്റെ ചാമ്പ്യനായി. 2000 ൽ നടന്ന ആദ്യത്തെ ലാക്മെ ഇന്ത്യ ഫാഷൻ വീക്കിൽ അദ്ദേഹം പങ്കാളിയായിരുന്നു.

 

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു: ലോകപ്രശസ്ത ഫാഷൻ ഡിസൈനറുടെയും പത്മ ശ്രീ ജേതാവുമായ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള നിര്യാണം ഞെട്ടലുണ്ടാക്കി എന്നും അദ്ദേഹത്തിന്റെ മാതൃകാപരമായ പ്രവർത്തനം ഫാഷൻ ലോകത്ത്മായാത്ത മുദ്ര പതിച്ചുഎന്നും അദ്ദേഹം പറഞ്ഞു കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രി സ്മൃതി ഇറാനിയും അനുശോചനം രേഖപ്പെടുത്തി. ഫാഷൻ ലോകത്തിനു വലിയ നഷ്ടമാണെന്ന് ഫാഷൻ ഡിസൈനർ കൗൺസിൽ ഓഫ് ഇന്ത്യ രേഖപ്പെടുത്തി

 

OTHER SECTIONS