ബംഗളുരുവില്‍ നിന്ന് പുറപ്പെട്ട ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂരില്‍ അടിയന്തരമായി ഇറക്കി

By Shyma Mohan.12 08 2022

imran-azhar

 

ബംഗളുരു: 92 യാത്രക്കാരുമായി ബംഗളുരുവില്‍ നിന്ന് മാലിദ്വീപിലേക്ക് പുറപ്പെട്ട ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂരില്‍ അടിയന്തരമായി ഇറക്കി.

 

എഞ്ചിന്‍ ഓവര്‍ഹീറ്റ് മുന്നറിയിപ്പ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനുശേഷം ഉച്ചയ്ക്ക് 12 മണിക്ക് അടിയന്തരമായി ലാന്‍ഡിംഗ് നടത്തുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയതായി ഗോ ഫസ്റ്റ് വക്താവ് അറിയിച്ചു.

OTHER SECTIONS