കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പതിനായിരം രൂപവരെ ഉത്സവബത്ത മുൻകൂറായി നൽകും ;പുതിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

By online desk .12 10 2020

imran-azhar

ഡൽഹി :കോവിഡ് ബാധയെത്തുടർന്ന് മന്ദഗതിയിലായ സമ്പദ് വ്യവസ്ഥക്ക് ഉത്തേജകം നൽകുന്നതിനായി ഉപഭോക്ത്യ ആവശ്യകത ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കേന്ദ്രസർക്കാർ. രാജ്യത്തെ ഉപഭോഗരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ .സര്‍ക്കാര്‍ ജീവനക്കാരുടെ ചെലവഴിക്കല്‍ പ്രോത്സാഹിപ്പിക്കാനും വിപണി ആവശ്യകത സൃഷ്ടിക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ എല്‍ടിസി ക്യാഷ് വൗച്ചറും ഫെസ്റ്റിവല്‍ അഡ്വാന്‍സ് സ്കീമുകളും പ്രഖ്യാപിച്ചു.യാത്രകൾക്ക് ലീവ് ട്രാവൽ കൺസെഷൻ ലഭിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് യാത്ര ചെയ്യാതെ തന്നെ തുകക്ക് തുല്യമായ പണം ലഭിക്കും.

 


12 ശതമാനം ജി എസ് ടിയോ അതിൽ കൂടുതലോ ആകർഷിക്കുന്ന സാധനങ്ങൾ വാങ്ങുന്നതിന് ഈ വ്യവസ്ഥ ബാധകമായിരിക്കും. ചെലവാക്കൽ ഡിജിറ്റൽ മോഡ് വഴി മാത്രമേ ചെയ്യാവു. കൂടാതെ പതിനായിരം രൂപവരെ ഉത്സവബത്ത മുൻകൂറായി നൽകും ഇത് 10 തവണകളായി തിരികെ നല്‍കിയാല്‍ മതിയാകും.കൂടാതെ എട്ടു നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾക്ക് 200 കോടി വീതം നൽകും അതേസമയം 450 കോടി വീതം ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ശേഷിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് 7,500 കോടിയുടെ ധനസഹായവും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു

 

OTHER SECTIONS