കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം: 1.2 ലക്ഷം കമ്പനികള്‍ക്കെതിരെ നടപടി

By Shyma Mohan.16 Jan, 2018

imran-azhar


    ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി 1.2 ലക്ഷം കമ്പനികള്‍ക്കെതിരെ നടപടി. 2.26 ലക്ഷം കമ്പനികളെ ഇതുവരെ ഡിരജിസ്റ്റര്‍ ചെയ്യുകയും 3.09 ലക്ഷം കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും കടുത്ത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഡിരജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കെതിരെ കൈക്കൊണ്ട നടപടികളെക്കുറിച്ച് കഴിഞ്ഞയാഴ്ച നടത്തിയ അവലോകന യോഗത്തിനു ശേഷമാണ് പുതിയ നീക്കം. കേന്ദ്ര മന്ത്രി പിപി ചൗധരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഡിരജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കെതിരെയുള്ള നടപടികള്‍ ത്വരിതഗതിയിലാക്കാനും നിര്‍ദ്ദേശം നല്‍കുകയുണ്ടായി. കമ്പനി രജിസ്‌ട്രേഷന്‍ ചട്ടങ്ങളുടെ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 120000ത്തോളം കമ്പനികളെ കൂടി ഡിരജിസ്റ്റര്‍ ചെയ്യാന്‍ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമവിരുദ്ധ പണത്തിന്റെ ഒഴുക്ക് തടയുന്നതിനു വേണ്ടിയാണ് ലക്ഷക്കണക്കിന് കടലാസ് കമ്പനികളെ ഡിരജിസ്റ്റര്‍ ചെയ്തത്.  


OTHER SECTIONS