സാമ്പത്തിക പാക്കേജ്: ശരിയായ ദിശയിലെ ആദ്യചുവടെന്ന് രാഹുല്‍

By online desk .27 03 2020

imran-azhar

 

ന്യൂഡല്‍ഹി: കൊറോണയും ലോക്ക്ഡൗണും സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.


കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപനം ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക്ക്ഡൗണിന്റെ ആഘാതം പേറേണ്ടിവരുന്ന കര്‍ഷകരോടും ദിവസക്കൂലിക്കാരോടും തൊഴിലാളികളോടും സ്ത്രീകളോടും പ്രായമായവരോടും ഇന്ത്യക്ക് കടപ്പാടുണ്ട്- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

 

 

OTHER SECTIONS