തീപിടിച്ച ഗ്യാസ് സിലിണ്ടർ പുറത്തേക്കെറിഞ്ഞ് വൻ ദുരന്തം ഒഴിവാക്കി; വീട്ടമ്മയ്ക്ക് വർക്കല ഫയർ സ്റ്റേഷനിൽ ആദരം

By Sooraj Surendran .12 11 2019

imran-azhar

 

 

ആറ്റിങ്ങൽ: ലീക്കായി തീപിടിച്ച ഗ്യാസ് സിലിണ്ടർ വീടിനുള്ളിൽ നിന്നും പുറത്തേക്കെറിഞ്ഞ് വൻ ദുരന്തം ഒഴിവാക്കിയ വീട്ടമ്മയെ വർക്കല ഫയർ സ്റ്റേഷനിൽ ആദരിച്ചു. വൻ ദുരന്തം മുന്നിൽകണ്ടിട്ടും മനോധൈര്യം കൈവിടാതെ പ്രവർത്തിച്ച കാപ്പിൽ കിഴക്കേ വിളാകം വീട്ടിൽ റുഖിയ ബീവിയെ(70)ആണ് ഫയർ സ്റ്റേഷനിൽ ആദരിച്ചത്. 

പുറത്തേക്കെറിഞ്ഞ ഗ്യാസ് സിലിണ്ടറിൽ വെള്ളമൊഴിച്ച് സിലിണ്ടർ തണുപ്പിക്കുകയും ചെയ്തു. വർക്കല അഗ്നി രക്ഷാനിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി അനിൽകുമാർ, വിനോദ് കുമാർ, മുഗേഷ് കുമാർ, റജിമോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വീട്ടമ്മയുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് ആകെ മാതൃകയാണെന്നും ഇത്തരം ചെറിയ മുൻ കരുതലുകളിലൂടെ വലിയ അപകടങ്ങൾ ഒഴിവാക്കാനാകുമെന്നും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.

 

 

OTHER SECTIONS