ഹിമാചല്‍ പ്രദേശില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം: അഞ്ച് പേര്‍ മരിച്ചു

By Anju N P.23 Jul, 2018

imran-azhar

 

ഷിംല: ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ ബഹുനില കെട്ടിടത്തിനു തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ മണ്ഡി ജില്ലയിലെ നേര്‍ ചൗകിലാണ് സംഭവം.

 

അഗ്‌നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. മൂന്ന് അഗ്‌നിശമന യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് കുമാര്‍ പറഞ്ഞു.