തേനി ദുരന്തത്തിനു പിന്നാലെ തൃശൂരിലും കാടിനു തീപിടിച്ചു

By Ambily chandrasekharan.13 Mar, 2018

imran-azhar


അതിരപ്പിള്ളി: കൊടും വേനല്‍കാലത്ത് കാട്ടു തീ പടര്‍ന്ന് പിടിച്ച് ദുരന്തങ്ങള്‍ വീണ്ടും കൂടുന്നു. തേനി കുരങ്ങിണി വനത്തിലെ കാട്ടുതീ ദുരന്തത്തിനു പിന്നാലെ തൃശൂരിലും കാടിനു തീപിടിച്ചു.കാട്ടുതീ പടര്‍ന്നിരിക്കുന്നത് ചാലക്കുടി, വാഴച്ചാല്‍ വനംഡിവിഷനുകളിലാണ്. ഇത്തവണത്തെ കാട്ടുതീയില്‍ അതിരപ്പിള്ളി റേഞ്ചില്‍ 30ഉം ചാലക്കുടി ഡിവിഷനില്‍ അഞ്ചും ചേര്‍ന്ന് ആകെ 35 ഹെക്ടര്‍ വനഭൂമിയാണ് കത്തിയമര്‍ന്നിരിക്കുന്നത്. തീയണക്കാന്‍ വനംവകുപ്പ് നാട്ടുകാരുടെ സഹായം തേടിയിട്ടുണ്ട്. വേനല്‍ ചൂടായതുകൊണ്ട് തന്നെ തീ പടര്‍ന്നുപിടിച്ച് കയറുകയാണ്.
അതുകൊണ്ട് തന്നെ തീ നിയന്ത്രണ വിധേയമാക്കാനായി അറുപതംഗ സംഘം കാട്ടിലെത്തിയിട്ടുണ്ട്. കൂടാതെ വാഴച്ചാലില്‍ പുഴയ്ക്കക്കരെ വടപ്പാറ മേഖലയില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ഉണ്ടായ വന്‍തീപിടിത്തം 70 ഓളം വാച്ചര്‍മാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീ കെടുത്തിയത്. ഈ തീപിടുത്തത്തിലും പൂര്‍ണമായും തീ അണക്കാനായില്ലെന്നാണ് അറിയുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചാലക്കുടി ഡിവിഷനില്‍ വനത്തിന് തീപിടിച്ചത്.ഇതിനിടെ, തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീദുരന്തത്തില്‍ വെന്തുമരിച്ച ട്രെക്കിങ് സംഘാംഗങ്ങളുടെ എണ്ണം പതിനൊന്നായിട്ടണ്ട് ഇതില്‍ 28 പേര്‍ പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.

OTHER SECTIONS