അമേരിക്കയില്‍ മുത്തശിയെയും ചെറുമകളെയും കൊന്ന ആദ്യ ഇന്ത്യന്‍ വംശജന്റെ വധശിക്ഷ 23ന്

By Shyma Mohan.11 Jan, 2018

imran-azhar


    വാഷിംഗ്ടണ്‍: അമേരിക്കയില്‍ വധശിക്ഷ കാത്തുകിടക്കുന്ന ആദ്യ ഇന്ത്യന്‍ വംശജന്റെ ശിക്ഷ ഫെബ്രുവരി 23ന് നടപ്പാക്കും. ഇന്ത്യക്കാരിയായ 61 വയസുള്ള മുത്തശിയെയും പത്തു മാസം പ്രായമുള്ള കൊച്ചുമകളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട രഘുനന്ദന്‍ യെന്ദാമുറി(32)യെയാണ് തൂക്കിലേറ്റുന്നത്. 2014ലാണ് തട്ടിക്കൊണ്ടുപോകലിനും കൊലപ്പെടുത്തിയതിനും രഘുനന്ദനെ കോടതി വധശിക്ഷക്ക് വിധിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശിയായ രഘുനന്ദന്‍ എച്ച്-1 ബി വിസയിലാണ് അമേരിക്കയിലെത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കിയെങ്കിലും കോടതി തള്ളിക്കളഞ്ഞു. 2015 മുതല്‍ വധശിക്ഷ നിര്‍ത്തിവെക്കാനുള്ള പെന്‍സില്‍വാനിയ ഗവര്‍ണര്‍ ടോം ഉള്‍ഫിന്റെ ഉത്തരവുള്ളതിനാല്‍ രഘുനന്ദനെ വധശിക്ഷ ലഭിക്കാനുള്ള സാധ്യതയില്ല. വിഷം കുത്തിവെച്ചാണ് അമേരിക്കയില്‍ വധശിക്ഷ നടപ്പാക്കുക.


OTHER SECTIONS